എന്റെ ഗ്രാമം, എന്റെ സ്വർഗ്ഗം

Tuesday, 19 October 2010


കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍  വെളിനെല്ലൂര്‍ പഞ്ചായത്തില്‍  പെട്ട ഒരു ചെറിയ പട്ടണം ആണ് ഓയൂര്‍ . കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില്‍ ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് ഇത് , പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കിലോമീറ്റര്‍ ദൂരം ഇത്തിക്കരയാറ് ഒഴുകുന്നു. വടക്കും പടിഞ്ഞാറും പൂയപ്പള്ളി പഞ്ചായത്തുംകിഴക്ക് ഇളമ്മാട് പഞ്ചായത്തും തെക്ക് ഇത്തിക്കരയാറുമാണ് ഓയൂര്‍ ഉള്‍പ്പെടുന്ന വെളിനല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍.
ഓയൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് ഓയൂര്‍ , കൂടാതെ പ്രാഥമിക ആരോഗ്യകേന്ദ്രം , വില്ലജ് ഓഫീസ്‌ , പഞ്ചായത്ത് ഓഫീസ് ,തപാല്‍  ഓഫീസ് , ബസ്സ്‌ സ്റ്റേഷന്‍ ,ലോവര്‍ - അപ്പര്‍ പ്രൈമറി സ്കൂള്‍  തുടങ്ങിയ  ഈ പട്ടണത്തിന്റെ പരിസര പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു ,