കൃഷി
***********
നെല്ല് , തെങ്ങ് , കുരുമുളക് ,മരച്ചീനി, , റബ്ബര്‍ , കശുമാവ് , തുടങ്ങിയവയാണ് പ്രദാന കൃഷി വിഭവങ്ങള്‍ . കൂടാതെ പച്ചകറി ഇനത്തില്‍ പെട്ട വഴുതന, മുളക്,ചീര, വെണ്ട,പാവക്ക, ചുരക്ക, പടവലങ്ങ,കോവക്ക ,മത്തന്‍, കുമ്പളം , കിഴങ്ങ് വര്‍ഗ്ഗത്തില്‍പ്പെട്ട ചേന , കാച്ചില്‍ , ചെരുവള്ളികിഴങ്ങു , ചെമ്പ് , പഴവര്‍ഗ്ഗങ്ങളായ വാഴപ്പഴം , മാങ്ങ, ചക്ക, പേരക്ക , കൈതച്ചക്ക , തുടങ്ങിയവയും മറ്റു പയര്‍വര്‍ഗങ്ങളും ഈ പ്രദേശത്ത് ധാരാളമായി കൃഷി ചെയ്യപെടുന്നു . പശു , ആട് , കോഴി, താറാവ്, തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും ഉപജീവനമാര്‍ഗമായി ഇവിടത്തെ ജെനങ്ങള്‍ വീടുകളില്‍ വളര്‍ത്തി വരുന്നു . വെളിനല്ലൂര്‍ ശ്രീ രാമ സ്വോമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തി വരുന്ന മണല്‍വാണിഭവും , രോഹിണി നാളില്‍ നടന്നു വരുന്ന കാളവയല്‍ വാണിഭവും ഓയൂരിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ ഉത്തമോദാഹരണമാണ്. ഇത്തിക്കര ആറിന്‍റെ തീരത്ത് നടന്നു വരുന്ന ഈ വാണിഭങ്ങള്‍ ഓയൂരിന്റെ സാമൂഹിക , സാമ്പത്തിക , സാംസ്‌കാരിക വളര്‍ച്ചയില്‍ അഭേദ്യമായ പങ്കു വഹിചുവരുന്നു
No comments:
Post a Comment