എന്റെ ഗ്രാമം, എന്റെ സ്വർഗ്ഗം

ഭൂപ്രകൃതി

ഭൂപ്രകൃതി

*********
കൊല്ലംജില്ലയുടെ തെക്കുപടിഞ്ഞാറുഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില്‍ ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് ഓയൂര്‍ . പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കി.മീറ്റര്‍ ഇത്തിക്കരയാറ് ഒഴുകുന്നു.. ഓയൂര്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററും ഏറ്റവും ഉയരം കൂടിയ പ്രദേശം 155 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി പ്രകാരം വെളിനല്ലൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന ഭാഗം കിഴക്ക് അതിരിനോട് ചേര്‍ന്ന ഭാഗങ്ങളാണ്. ഏറ്റവും താഴ്ന്ന ഭാഗം ഇത്തിക്കര ആറിനോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ തെക്കേയതിരായി ഒഴുകുന്ന ഇത്തിക്കരയാറും കരിങ്ങന്നൂര്‍, പെരുവന്തോട് എന്നീ തോടുകളും അവയുടെ ശാഖാതോടുകളുമാണ് ഈ പ്രദേശത്തിന്റെ പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 2746 ഹെക്ടര്‍ ആണ്. പഞ്ചായത്തിന്റെ പ്രധാന നാണ്യവിളകള്‍ റബ്ബറും തെങ്ങുമാണ്. പഴയ വെളിനല്ലൂര്‍ പഞ്ചായത്തുപ്രദേശമാകെ ഒന്നു പരിശോധിച്ചാല്‍ മലമ്പ്രദേശങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഏറിയ കൂറും തെങ്ങു വ്യാപകമായുള്ള കുന്നുകളുടെ ഒരു നിരയാണ് കാണാന്‍ കഴിയുക. ബാല്യാംകുന്ന്കരീലാഞ്ചിമോള്മൂന്നാംമോള്പള്ളിക്കുന്ന്ആക്കല്‍കുന്ന്പൊരിയക്കോട് എന്നിങ്ങനെയാണ് പ്രധാന കുന്നിന്‍നിരകള്‍.
പുളിമ്പാറയും കുണ്ടയത്ത് മൂഴിപ്പാറയും ഉള്‍പ്പെടുന്ന ഒറ്റക്കും കൂട്ടായുമുള്ള പാറക്കെട്ടുകള്‍, ഇതിന്റെയൊക്കെ താഴ്വാരങ്ങളില്‍ വെട്ടിയെടുത്ത നിലവും കരയ്ക്ക് കുറെ തെങ്ങും അങ്ങിങ്ങു കുറെ വീടുകളുംഅതായിരുന്നു പഴയ ഓയൂരിന്റെ ചിത്രം. വില്ലേജിന്റെ കിഴക്കെ അറ്റത്തുണ്ടായിരുന്ന തെരുവിന്‍ ഭാഗം വനത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച പഴയ ഫോറസ്റ്റ് ആഫീസാണ് ഇന്നത്തെ ഓയൂര്‍ ഹെല്‍ത്ത് സെന്റര്‍. കൊല്ലം ജില്ലയിലെ പരമ്പരാഗതവ്യവസായങ്ങളായ കയര്‍, കൈത്തറികശുവണ്ടി എന്നിവയില്‍ കൈത്തറിയുംകശുവണ്ടിയുമാണ് ഈ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. ഈ പഞ്ചായത്തില്‍ നിലവിലുള്ള വ്യവസായങ്ങള്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്നവയും സഹകരണസംഘങ്ങള്‍ നടത്തുന്നവയുമാണ്. ഒയൂരിലൂടെ ഉള്ള പ്രധാനപ്പെട്ട ഗതാഗത മാര്‍ഗ്ഗം റോഡാണ്. ഈ പ്രദേശത്തുകൂടെ കടന്നുപോകുന്ന പ്രധാന പി.ഡബ്ളു.ഡി റോഡ് ആയൂര്‍-ഇത്തിക്കര റോഡാണ്. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം കൊല്ലവര്‍ഷം 1050-ല്‍ ആരംഭിച്ചു. ഒരു സ്വകാര്യ വിദ്യാലയമായിട്ടായിരുന്നു ഇതിന്റെ തുടക്കം. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം  ഈ സ്കൂള്‍ ഓയൂരേക്ക് മാറ്റി സ്ഥാപിച്ചു. പില്‍ക്കാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. ഇതാണ് ഇന്നത്തെ ഓയൂര്‍ ഗവ.എല്‍.പി.സ്കൂള്‍.